Page Under Construction!!!!!!!

ഉത്തര കേരളത്തിലെ കാവുകൾ

അണ്ടലൂർ കാവ്
നിടുമ്പ്രം ശ്രീ മുത്തപ്പൻ മടപ്പുര

ഉടമസ്ഥാവകാശം:നിടുമ്പ്രം ശ്രീ മുത്തപ്പൻ മടപ്പുര സംഘം

പ്രതിഷ്ഠ:മുത്തപ്പൻ

കെട്ടിയാടുന്ന തെയ്യം:വലിയ മുത്തപ്പൻ ചെറിയ മുത്തപ്പൻ ഗുളികൻ ശാസ്തപ്പൻ തടുത്ത മുത്തപ്പൻ കാരണവർ മണത്തണ കാളി (പോതി)

ഉപദേവത:തടുത്ത മുത്തപ്പൻ

സ്ഥാനികൻ:വേലന്മാർ (അഞ്ഞൂറ്റാൻ)

കോലധാരി- ജെമ്മാരി:ജെമ്മാരി സഹദേവൻ, രവി പാനൂർ (മുത്തപ്പൻ), മടയൻ- തീയ്യന്മാർ

ഉത്സവം നടക്കുന്ന ദിവസം:മകരം 12 13

ഐതീഹ്യം:350 വർഷം മുൻപ് ഒറ്റയുള്ള കണ്ടി എന്നായിരുന്നു ഇന്നത്തെ മടപ്പുര സ്ഥിതിചെയ്യുന്ന പറമ്പ് അറിയപ്പെടുന്നത്. അന്ന് ഒറ്റയുള്ള കണ്ടിയിൽ ചെറ്റക്കുടിലിൽ താമസിച്ചിരുന്നവർക്ക് മുത്തപ്പനെ ദർശനമുണ്ടായി എന്നാണ് അറി യപ്പെടുന്നത്. തീയ്യ സമുദായക്കാരാണ് മടപ്പുര ഇവിടെ സ്ഥാപിച്ചത്.

നരവൂർ ശ്രീ തൈക്കണ്ടി മടപ്പുര

കാവ് / ക്ഷേത്രത്തിന്റെ പേര് : നരവൂർ ശ്രീ തൈക്കണ്ടി മടപ്പുര

വിലാസം : നരവൂർ ശ്രീ തൈക്കണ്ടി മടപ്പുര കൂത്തുപറമ്പ്

ഫോൺ നമ്പർ : എ ചന്ദ്രൻ 9447550036 പ്രസിഡണ്ട്

ഉടമസ്ഥാവകാശം : നരവൂർ ശ്രീ തൈക്കണ്ടി മടപ്പുര മാനേജിങ് ട്രസ്റ്റ്

പ്രതിഷ്ഠ :മുത്തപ്പൻ

കെട്ടിയാടുന്ന തെയ്യം : വലിയ മുത്തപ്പൻ, ചെറിയ മുത്തപ്പൻ , വസൂരിമാല, കുട്ടിച്ചാത്തൻ,കൈതചാമുണ്ഡി , ഗുളികൻ, പോതി

ഉപദേവത : ഇല്ല

സ്ഥാനികൻ : പുഞ്ചക്കര കൊറോത്താൻ തറവാട്ടുകാർ

കോലധാരി/ജെമ്മാരി :ജയപ്രകാശ് തില്ലങ്കേരി (പെരുവണ്ണാൻ)

ഉത്സവം നടക്കുന്ന ദിവസം : കുംഭം 3,4

ചാത്താടി മനയ്ക്കൽ ക്ഷേത്രം

കാവ് / ക്ഷേത്രത്തിന്റെ പേര് :ചാത്താടി മനയ്ക്കൽ ക്ഷേത്രം

വിലാസം:ചാത്താടി മനയ്ക്കൽ ക്ഷേത്രം തൃക്കണ്ണാപുരം കൂത്തുപറമ്പ്

ഫോൺ നമ്പർ

ഉടമസ്ഥാവകാശം :ശ്രീ ചാത്താടിമനക്കൽ സേവാ സംഘം

പ്രതിഷ്ഠ: മുത്തപ്പൻ തമ്പുരാട്ടി

കെട്ടിയാടുന്ന തെയ്യം :വലിയ മുത്തപ്പൻ, ചെറിയ മുത്തപ്പൻ, തമ്പുരാട്ടി, ഗുളികൻ, കൈതചാമുണ്ഡി, പോതി, കുട്ടിച്ചാത്തൻ, വസൂരിമാല

ഉപദേവത:ഇല്ല

സ്ഥാനികൻ :മുണ്ടിയത്ത് തറവാട്

കോലധാരി- ജെമ്മാരി:സജീന്ദ്രൻ നരവൂർ മലയ സമുദായം

 ഉത്സവം നടക്കുന്ന ദിവസം :കുംഭം 11,12

ഐതീഹ്യം : തമ്പുരാട്ടിയുടെ ക്ഷേത്രത്തിൽ മുത്തപ്പൻ വന്നതാണെന്ന് പറയപ്പെടുന്നു

ഈരാച്ചി മടപ്പുര

കാവ് / ക്ഷേത്രത്തിന്റെ പേര് : ഈരാച്ചി മടപ്പുര

വിലാസം : ശ്രീ ഈരാച്ചിമുത്തപ്പൻ മടപ്പുര തൊക്കിലങ്ങാടി കൂത്തുപറമ്പ്

 ഫോൺ നമ്പർ : പി പത്മനാഭൻ പ്രസിഡണ്ട് 9847348648

ഉടമസ്ഥാവകാശം : ശ്രീ ഈരാച്ചിമുത്തപ്പൻ മടപ്പുര ട്രസ്ററ് കൂത്തുപറമ്പ്

പ്രതിഷ്ഠ :പീഠ പ്രതിഷ്ഠ മുത്തപ്പൻ

കെട്ടിയാടുന്ന തെയ്യം : മുത്തപ്പൻ തിരുവപ്പൻ

ഉപദേവത :ഗുളികൻ, ഗുരു

സ്ഥാനികൻ : ഈരായി പറമ്പത്ത് തറവാട്ടുകാർ

കോലധാരി- ജെമ്മാരി :സ്ഥായിയായി ഒരാൾക്ക് കോലധാരി സ്ഥാനം കൊടുത്തിട്ടില്ല.അഞ്ഞൂറ്റാൻമാർ, പെരുവണ്ണാന്മാർ ആണ് കെട്ടുന്നത് .മടയൻ സുരേന്ദ്രൻ ചക്കരക്കല്ല്

 ഉത്സവം നടക്കുന്ന ദിവസം :2024 ഏപ്രിൽ 26 ന് പ്രതിഷ്ഠ,ഏപ്രിൽ 27 28 ഉത്സവം.

ഐതീഹ്യം : 40 വർഷം മുൻപേ വെള്ളാട്ടം കഴിക്കാറുണ്ട്.എല്ലാ വിഷു ദിനത്തിലും വെള്ളാട്ടം ഉണ്ടാകും

 

കേളോത്ത് മടപ്പുര

കാവ് / ക്ഷേത്രത്തിന്റെ പേര്
കേളോത്ത് മടപ്പുര

വിലാസം
കേളോത്ത് മടപ്പുര സൗത്ത് നരവൂർ കൂത്തുപറമ്പ് പി ഒ

ഫോൺ നമ്പർ
ശ്രീനിവാസൻ കേളോത്ത് 9562249743

ഉടമസ്ഥാവകാശം
കേളോത്ത് തറവാട്

പ്രതിഷ്ഠ

മുത്തപ്പൻ

കെട്ടിയാടുന്ന തെയ്യം
വലിയ മുത്തപ്പൻ ചെറിയ മുത്തപ്പൻ ശാസ്തപ്പൻ ഗുളികൻ പോതി

ഉപദേവത

ഭഗവതി കാരണവർ

സ്ഥാനികൻ

സത്യഭാമ, കേളോത്ത് തറവാട്

കോലധാരി- ജെമ്മാരി

രവി പെരുവണ്ണാൻ, മലയന്മാർ മടയൻ- ഭരതൻ

ഉത്സവം നടക്കുന്ന ദിവസം

ധനു 27,28

ഐതീഹ്യം
പെരുമ്പൊയിൽ അച്ചുതൻ എന്ന വ്യക്തിക്ക് ഇന്നത്തെ മടപ്പുര ഉള്ള സ്ഥലത്തു നിന്നും കിണ്ടി, കല്ല് തുടങ്ങിയവ ലഭിക്കുകയും അതിനു ശേഷം താംബൂല പ്രശ്‍നം നടത്തി 50 വർഷങ്ങളായി വെള്ളാട്ടം നടത്തി വരുന്നു. അന്ന് കാലത്ത് ഓരോ വർഷവും തെയ്യത്തിന്റെ ഭാഗമായി കിട്ടുന്ന ലാഭം ആയിരുന്നു അടുത്ത വര്ഷം തെയ്യം കെട്ടിയാടാൻ ഉപയോഗിക്കുന്നത്. ലാഭം കിട്ടാതെ ആയപ്പോൾ ചടങ്ങ് മുടങ്ങിയിരുന്നു. പിന്നീട് കുടുംബത്തിൽ ദോഷം കണ്ടു തുടങ്ങിയതോടെ വീണ്ടും ആഘോഷ കമ്മിറ്റിയുടെ സഹായത്തോടെ തെയ്യം കെട്ടിയാടാൻ തുടങ്ങി

കോട്ടയത്ത് ശ്രീ ശാസ്തപ്പൻ ചാമുണ്ഡി ക്ഷേത്രം

കാവ് / ക്ഷേത്രത്തിന്റെ പേര്: കോട്ടയത്ത് ശ്രീ ശാസ്തപ്പൻ ചാമുണ്ഡി ക്ഷേത്രം

വിലാസം :ബത്തേരി പറമ്പ് പഴയനിരത്ത് കൂത്തുപറമ്പ്

ഫോൺ നമ്പർ :9961381584 ആനന്ദ് കുമാർ കുടുംബത്തിലെ അംഗം

ഉടമസ്ഥാവകാശം :കോട്ടയത്ത് വള്ളിയമ്മ

പ്രതിഷ്ഠ :ശാസ്താവ് , ശ്രീ വാഴുഞ്ചേരിക്കാവിൽ ഭഗവതി

കെട്ടിയാടുന്ന തെയ്യം :ശാസ്തപ്പൻ ഗുളികൻ വസൂരിമാല ഭൈരവൻ ചാമുണ്ഡേശ്വരി

ഉപദേവത :നാഗം, ഗുരുതി തർപ്പണം

സ്ഥാനികൻ :കോട്ടയത്ത് വള്ളിയമ്മ

കോലധാരി- ജെമ്മാരി :സ്ഥായായി ഒരാൾ ഇല്ല – മലയർ പണിക്കർ

ഉത്സവം നടക്കുന്ന ദിവസം :മീനം 20,21,22

ഐതീഹ്യം :രക്ത ബീജാക്ഷനായ അസുരൻ മൂന്നു ലോകവും അടക്കിവാണ്‌ ദേവന്മാരെയും മുനിമാരെയും ഒരേ പോലെ നശിപ്പിക്കുന്ന സമയം ദേവന്മാരും മുനിമാരും വൈകുണ്ഠ വാസനായ ശാസ്തപ്പനിൽ അഭയം പ്രാപിക്കുകയും മഹാവിഷ്ണു അവതാരമായ ശാസ്താവും ത്രിമൂർത്തികളും ചേർന്ന് ശ്രീ പരാശക്തിയായ പാർവതിയോട് സങ്കടമുണർത്തിക്കുകയും കാവിലമ്മ ഭഗാവാതി രക്തചാമുണ്ഡിയായി അവതരിച്ച് രക്തബീജാക്ഷനെ നിഗ്രഹിക്കുകയും മോക്ഷം നൽകുകയും ചെയ്തു. ശേഷം ശാന്തരൂപിയായി ദേവഗണങ്ങൾക്കും മനുഷ്യാദീനങ്ങൾക്കും ഐശ്വര്യം പകർന്ന് ഈ പ്രദേശത്തുള്ള ഭക്തന്മാരെ മുഴുവനും മാതാവായി പരിപാലനം ചെയ്യുന്നു എന്നാണു ഐതീഹ്യം

കോങ്ങാട്ട് മടപ്പുര

കാവ് / ക്ഷേത്രത്തിന്റെ പേര്: കോങ്ങാട്ട് മടപ്പുര

വിലാസം :കോങ്ങാട്ട് മടപ്പുര പഴയ നിരത്ത് എലിപ്പറ്റ ചിറ കൂത്തുപറമ്പ്

ഫോൺ നമ്പർ :8606753687 ശശികല കുടുംബത്തിലെ അംഗം

ഉടമസ്ഥാവകാശം :കോങ്ങാട്ട് തറവാട്ടുകാർ

പ്രതിഷ്ഠ :മുത്തപ്പൻ

കെട്ടിയാടുന്ന തെയ്യം :വലിയ മുത്തപ്പൻ, ചെറിയ മുത്തപ്പൻ ,കാരണവർ, മുത്തശ്ശി , മണത്തണ പോതി , ശാസ്തപ്പൻ, ഗുളികൻ

ഉപദേവത :ഇല്ല

സ്ഥാനികൻ :കോങ്ങാട്ട് തറവാട്ടുകാർ തീയ്യ സമുദായം

കോലധാരി- ജെമ്മാരി

മുത്തപ്പൻ – പ്രദീപൻ വണ്ണാന്മാർ
ഗുളികൻ, ശാസ്തപ്പൻ മലയന്മാർ

ഉത്സവം നടക്കുന്ന ദിവസം :മകരം 18,19

ഐതീഹ്യം:നമ്പ്യാന്മാരുടെ തറവാട്ടിൽ ചാണകം വാരാൻ പോയ സമയത്ത് കോങ്ങാട് തറവാട്ട് കാരണവരുടെ കൂടെ മുത്തപ്പൻ വന്നതാണെന്ന് പറയാപെടുന്നു
മടപ്പുരയുടെ കഴകപ്പുരയിലാണ് കോങ്ങാട്ട് തറവാട് ഉള്ളത്

പാലായി ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം

കാവ് / ക്ഷേത്രത്തിന്റെ പേര്:പാലായി ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം

വിലാസം :പാലായി ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം പാലായി പി ഒ നിർമ്മലഗിരി

ഫോൺ നമ്പർ :കമ്മിറ്റി പ്രസിഡണ്ട് ഭാസ്കരൻ 9744324955

ഉടമസ്ഥാവകാശം :പാലായി ശ്രീ പോർക്കലി ഭഗവതി ക്ഷേത്ര സേവന സമിതി

പ്രതിഷ്ഠ :ശ്രീ പോർക്കലി ഭഗവതി

കെട്ടിയാടുന്ന തെയ്യം :ശ്രീ പോർക്കലി ഭഗവതി ചെറിയ ഭഗവതി ശാസ്തപ്പൻ ഗുളികൻ വസൂരിമാല ചാമുണ്ഡി ഗുരുകാരണവർ ഘണ്ഠകർണ്ണൻ

ഉപദേവത :ഇല്ല

സ്ഥാനികൻ :കോലധാരി- ജെമ്മാരി

ഉത്സവം നടക്കുന്ന ദിവസം :മീനം 4,5

തൃക്കണ്ണാപുരം ശ്രീ കൂറുമ്പക്കാവ്

കാവ് / ക്ഷേത്രത്തിന്റെ പേര്
തൃക്കണ്ണാപുരം ശ്രീ കൂറുമ്പക്കാവ്

വിലാസം
തൃക്കണ്ണാപുരം ശ്രീ കൂറുമ്പക്കാവ്
കൂത്തുപറമ്പ് തൃക്കണ്ണാപുരം

ഫോൺ നമ്പർ

പ്രസിഡണ്ട് വിനോദൻ 7902465570

ഉടമസ്ഥാവകാശം

തൃക്കണ്ണാപുരം ശ്രീ കൂറുമ്പക്കാവ് പരിപാലന കമ്മിറ്റി

പ്രതിഷ്ഠ

തമ്പുരാട്ടി

കെട്ടിയാടുന്ന തെയ്യം

കണ്ഠകർണ്ണൻ, ശാസ്തപ്പൻ, തമ്പുരാട്ടി ചോമപ്പൻ

ഉപദേവത

ഇല്ല

സ്ഥാനികൻ

വാഴവളപ്പിൽ തറവാട്

കോലധാരി- ജെമ്മാരി

തറവാട്ടിൽ ഉള്ളവരാണ് കെട്ടാറുള്ളത് ഇപ്പോൾ തിയ്യ / മലയ സമുദായക്കാർ കെട്ടുന്നു.

ഉത്സവം നടക്കുന്ന ദിവസം
കുംഭം 22 23 24

ഐതീഹ്യം
വാഴവളപ്പിൽ തറവാട്ടിൽ നിന്ന് ഉത്സവ സമയത്തു ദേവിയെ അടിയറയോടു കൂടി കൂട്ടികൊണ്ട് വരും.
എട്ടരക്കാവ് സമ്പ്രദായത്തിലെ തമ്പുരാട്ടി

കുഞ്ഞൂട്ടിക്കാവ്

കാവ് / ക്ഷേത്രത്തിന്റെ പേര്:കുഞ്ഞൂട്ടിക്കാവ്

വിലാസം :അരയാൽ പുറത്തു കുഞ്ഞൂട്ടിക്കാവ്

ഫോൺ നമ്പർ :വിജേഷ് സ്ഥാനികൻ 9961146160

ഉടമസ്ഥാവകാശം :പാട്യം തെക്കിനാണ്ടിയിൽ പെരുമടയൻ തറവാട്

പ്രതിഷ്ഠ :ശാസ്തപ്പൻ

കെട്ടിയാടുന്ന തെയ്യം :ഗുളികൻ ശാസ്തപ്പൻ വസൂരിമാല കരിം ചാമുണ്ഡി പൊട്ടൻ തെയ്യം

ഉപദേവത :നാഗം, ദേവി

സ്ഥാനികൻ :പാട്യം തെക്കിനാണ്ടിയിൽ പെരുമടയൻ തറവാട്

കോലധാരി- ജെമ്മാരി :കുടുംബക്കാർ തന്നെ കെട്ടിയാടുന്നു. മലയ സമുദായം

ഉത്സവം നടക്കുന്ന ദിവസം :ഏപ്രിൽ 6 7

ഐതീഹ്യം :കുഞ്ഞൂട്ടിപ്പണിക്കർ എന്ന മാന്ത്രികന്റെ മാന്ത്രിക വിദ്യയിലൂടെ ദേവിയെ കൊണ്ട് കുടിയിരുത്തി.പുല്ലഞ്ചേരി ഇല്ലത്തിലെ പ്രധാന ആരാധന മൂർത്തിയായ കുട്ടിച്ചാത്തനും പൊട്ടൻ തെയ്യത്തിനും കുഞ്ഞൂട്ടി പണിക്കർ കാവിൽ സ്ഥാനം കൊടുത്തു .തായില്യത്ത് തളിപ്പറമ്പിൽ നിന്നുമാണ് പണ്ട് കരിം ചാമുണ്ഡി കെട്ടാൻ വരാറുള്ളത് അവർ വരാതെ ആയപ്പോൾ കുഞ്ഞൂട്ടിപ്പണിക്കർ കെട്ടിയാടാൻ തുടങ്ങി അത് പിന്നീട് കുഞ്ഞൂട്ടിക്കാവിലും അദ്ദേഹം സ്ഥാനം കൊടുത്ത് കെട്ടാൻ തുടങ്ങി.

കുഞ്ഞിപ്പറമ്പ് ദേവസ്ഥാനം

കാവ് / ക്ഷേത്രത്തിന്റെ പേര് :കുഞ്ഞിപ്പറമ്പ് ദേവസ്ഥാനം

വിലാസം :തൃക്കണ്ണാപുരം ശ്രീ കൂറുമ്പക്കാവ്,കൂത്തുപറമ്പ് തൃക്കണ്ണാപുരം

ഫോൺ നമ്പർ :ജയരാജൻ സ്ഥാനികൻ 9447062949

ഉടമസ്ഥാവകാശം :ഈരായി പറമ്പത്ത് തറവാട്ടുകാർ

പ്രതിഷ്ഠ :മടിയിൽ പൊൻകുറി പൊന്മണി പൊന്മാല ഭഗവതി

കെട്ടിയാടുന്ന തെയ്യം :ഭഗവതി ഗുളികൻ വസൂരിമാല വിഷ്ണുമൂർത്തി കാരണവർ കണ്ഠകർണ്ണൻ ശാസ്തപ്പൻ

ഉപദേവത :ഗുളികൻ കണ്ഠകർണ്ണൻ ശാസ്തപ്പൻ ഗുരു

സ്ഥാനികൻ :ഈരായി പറമ്പത്ത് തറവാട്ടുകാർ

കോലധാരി- ജെമ്മാരി:പെരുവണ്ണാന്മാർ ഭഗവതി , കാരാണവർ,ബാക്കിയെല്ലാം പണിക്കർമാർ
ഉത്സവം നടക്കുന്ന ദിവസം:മകരം 8,9

ഐതീഹ്യം :400 വർഷം പഴക്കമുള്ള ദേവസ്ഥാനം, ക്ഷേത്ര ഉത്സവം മുടങ്ങികിടക്കുകയായിരുന്നു. ഇപ്പോൾ 12 വർഷം ആയെ ഉള്ളു

അണിയേരി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

കാവ് / ക്ഷേത്രത്തിന്റെ പേര് : അണിയേരി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

വിലാസം                   :   പി ഒ എലാങ്കോട്, പിൻ 670692

ഉടമസ്ഥാവകാശം : തറവാട്ടുകാർ

പ്രതിഷ്ഠ                    : മുച്ചിലോട്ട് ഭഗവതി

കെട്ടിയാടുന്ന തെയ്യം : മുച്ചിലോട്ട് ഭഗവതി,കണ്ണങ്കോട്ട് ഭഗവതി,ഞരമ്പിൽ ഭഗവതി,വിഷ്ണുമൂർത്തി, പുലികണ്ഠൻ,കാരണവർ
വിഷ്ണുമൂർത്തി

സ്ഥാനികൻ              : അണിയേരി തറവാട്ടിലെ രാഘവൻ കൂറ്റേരി

കോലധാരി- ജെമ്മാരി : മുച്ചിലോട്ട് ഭഗവതി – പ്രദീപൻ കണ്ണൂർ,
                                                          വിഷ്ണുമൂർത്തി-പവിത്രൻ കൂറ്റേരി.

ഉത്സവം നടക്കുന്ന ദിവസം : ഫെബ്രുവരി 1,2,3

കിഴക്കയിൽ ശ്രീ ഭഗവതി ക്ഷേത്രം പാലത്തായി
കാവ് / ക്ഷേത്രത്തിന്റെ പേര് : കിഴക്കയിൽ ശ്രീ ഭഗവതി ക്ഷേത്രം പാലത്തായി വിലാസം : പാലത്തായി PO കടവത്തൂർ , PIN 670676 ഫോൺ നമ്പർ    : 9447713976 ദിനേശ് കുമാർ  9446657057 രവിദാസ് ഉടമസ്ഥാവകാശം: കൊയ്യോത്തി കാരായി തറവാട്ടുകാർ പ്രതിഷ്ഠ : വസൂരി മാല ഭഗവതി കെട്ടിയാടുന്ന തെയ്യം  : വസൂരി മാല ഭഗവതി ഘണ്ഡകർണ്ണൻ, ശാസ്തപ്പൻ,ഗുളികൻ, കാരണവർമാർ ഉപദേവത       : ഗുളികൻ,ശാസ്തപ്പൻ, ഘണ്ഡകർണ്ണൻ, കാരണവർ സ്ഥാനികൻ    : രവി ദാസ് കോലധാരി/ജെമ്മാരി    : അനിൽ മുറമ്മ, പാറാട് ഭഗവതി, നിഷാന്ത് ഘണ്ഡകർണ്ണൻ കടവത്തൂർ, അരൂട്ടികടവത്തൂർ,ശാസ്തപ്പൻ,പാലത്തായി സത്യൻ ഉത്സവം നടക്കുന്ന ദിവസം : മകരം 20,21 Feb 3,4 ഐതീഹ്യം    : കടത്തനാട്ടിൽ നിന്ന് വന്നവർ നിർമ്മിച്ച ക്ഷേത്രം കാരണവർമാർ നിർമിച്ചത്.അവർഭഗവതിയെ ആവാഹിച്ച് ക്ഷേത്രം പണിതത്.കാരായി കോയോത്തി കുടുംബക്ഷേത്രം.
കൂറ്റേരി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

കാവ് ക്ഷേത്രത്തിന്റെ പേര്: കൂറ്റേരി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
വിലാസം: കൂറ്റേരി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, വാർഡ് 2,കിഴക്കേ വീട്ടിൽ, P O 670 692
ഫോൺ നമ്പർ :9946143636 ഷിബിൻ
ഉടമസ്ഥാവകാശം :കൂറ്റേരി മുച്ചിലോട്ട് ഭഗവതി തറവാട്ടുകാർ
പ്രതിഷ്ഠ :മുച്ചിലോട്ട് ഭഗവതി കെട്ടിയാടുന്ന തെയ്യം: മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി,പുലിയൂർ കാളി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി
സ്ഥാനികൻ :ഷിബിൻ- മുച്ചിലോട്ട് ഭഗവതി കോമരം
കോലധാരി/ജെമ്മാരി: പ്രദീപൻ പെരുവണ്ണാൻ- അഴീക്കോട്
ഉത്സവം നടക്കുന്ന ദിവസം: മകരം 30 മുതൽ കുംഭം 1 2 3 വരെ
ഐതിഹ്യം: കോലാവിൽ നിന്ന് തമ്പുരാട്ടി ഇവിടേക്ക് വന്നതാണ്. കൂറ്റേരി വൈരീ ഘാതകൻ പരദേവത തൃക്കൈ കുടത്തിൽ നിന്ന് ശൂലം എറിഞ്ഞു കൊടുത്ത സ്ഥലമാണിത്